Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. George

Kozhikode

ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് നാ​ളെ തു​ട​ക്കം

കൂ​രാ​ച്ചു​ണ്ട്: 40-ാമ​ത് ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം മെ​മ്മോ​റി​യ​ൽ സം​സ്ഥാ​ന​ത​ല ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഒ​രു​ങ്ങി ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യം. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ജോ ​പോ​ൾ അ​ഞ്ചേ​രി നി​ർ​വ​ഹി​ക്കും. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി എം.​പി. രാ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​കും.

വി​ക്ട​റി ചാ​ലി​ടം, മി​ലാ​ഷ് വാ​ഴ​ക്കാ​ട്, എം​എ​സ്ആ​ർ​എ​ഫ്സി ത​ല​യാ​ട്, എ​ഫ്സി അ​രീ​ക്കോ​ട്, യം​ഗ് സെ​റ്റ്‌​ലേ​ഴ്സ് ക​ല്ലാ​നോ​ട്, കോ​യി​ൻ​സ് കൂ​രാ​ച്ചു​ണ്ട്, എം​വൈ​സി ക​ക്ക​യം, എ​ഫ്സി പ​ള്ളി​ക്കു​ന്ന് വ​യ​നാ​ട്, ബ്ലാ​ക്ക് സ​ൺ​സ് തി​രു​വോ​ട്, എം​ഇ​എ​സ് കോ​ള​ജ് മ​മ്പാ​ട്, ജ​ന​ത ക​രി​യാ​ത്തും​പാ​റ, എ​ഫ്സി കൂ​രാ​ച്ചു​ണ്ട് തു​ട​ങ്ങി​യ ടീ​മു​ക​ൾ മ​ത്സ​രി​ക്കു​മെ​ന്ന് ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 100001 രൂ​പ കാ​ഷ് പ്രൈ​സും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് ആ​ഗ​സ്തി ഏ​ബ്ര​ഹാം ക​ടു​ക​ൻ​മാ​ക്ക​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 50001 രൂ​പ കാ​ഷ് പ്രൈ​സും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര ദി​ന​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റ് കാ​ണാ​നു​ള്ള പ്ര​വേ​ശ​ന പാ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കുമെന്ന് ര​ക്ഷാ​ധി​കാ​രി ഫാ. ​ജി​നോ ചു​ണ്ട​യി​ൽ, സ​ണ്ണി കാ​നാ​ട്ട്, അ​നു ക​ടു​ക​ൻ​മാ​ക്ക​ൽ, മാ​ത്യു ക​ടു​ക​ൻ​മാ​ക്ക​ൽ, ജോ​ൺ​സ​ൺ പ​ന​ക്ക​വ​യ​ൽ, തോ​മ​സ് ന​രി​ക്കു​ഴി എ​ന്നി​വ​ർ അറിയിച്ചു.

 

Latest News

Up